നരേന്ദ്രമോദി തട്ടിപ്പുകാരന്‍: മാര്‍ക്കണ്ഡേയ കട്ജു

Posted on: November 18, 2015 2:24 pm | Last updated: November 18, 2015 at 11:17 pm
SHARE

markantey katjuകൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി തട്ടിപ്പുകാരനാണെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. മോദിയുടെ വിദേശ യാത്രകളും സ്വീകരണങ്ങളും നാടകങ്ങളാണ്. ആര്‍എസ്എസുകാരനായ മോദിക്ക് രാജ്യത്തെ രക്ഷിക്കാനുള്ള ആശയങ്ങളില്ലെന്ന് കട്ജു കുറ്റപ്പെടുത്തി. മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു കട്ജുവിന്റെ പരാമര്‍ശം.

രാജ്യത്ത് കടുത്ത അസഹിഷ്ണുത നിലനില്‍ക്കുകയാണ്. പശു മാതാവാണെന്ന വാദം ശുദ്ധ അസംബന്ധമാണ്. ബീഫ് ചര്‍ച്ചക്ക് പിന്നില്‍ ആര്‍എസ്എസ് രാഷ്ട്രീയമാണ്. കാശ്മീരി ബ്രഹ്മണനായ താന്‍ ബീഫ് കഴിക്കാറുണ്ട്. പാര്‍ലമെന്റിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു. ജുഡീഷ്യറിയുടെ പകുതിയും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. വ്യവസ്ഥിതി സമ്പൂര്‍ണമായി പൊളിച്ചെഴുതാതെ രാജ്യം രക്ഷപ്പെടില്ലെന്നും മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here