20000 എംഎഎച്ച് പവര്‍ ബാങ്കുമായി ഷവോമി

Posted on: November 9, 2015 7:29 pm | Last updated: November 9, 2015 at 7:29 pm

xioami-new-power-bank-091115ന്യൂഡല്‍ഹി: 20000 എംഎഎച്ച് ബാറ്ററി ശേഷിയുള്ള പവര്‍ ബാങ്കുമായി ഷവോമി എത്തുന്നു. ഈ വര്‍ഷമാദ്യം 16000 എംഎഎച്ച് ബാറ്ററി ശേഷിയുള്ള പവര്‍ ബാങ്ക് ഷവോമി പുറത്തിറക്കിയിരുന്നു. പുതിയ പവര്‍ ബാങ്ക് ഉപയോഗിച്ച് ഒരേ സമയം രണ്ട് ഡിവൈസുകള്‍ ചാര്‍ജ് ചെയ്യാനാവും. 23 ഡോളറാണ് വിദേശ വിപണികളില്‍ പുതിയ പവര്‍ ബാങ്കിന്റെ വില. ഷവോമി നേരത്തെ പുറത്തിറക്ക് പവര്‍ ബാങ്ക് മോഡലുകള്‍ പരാതിക്ക് ഇടയാക്കിയിരുന്നു എന്നതാണ് ഒരു പോരായ്മ.