പരാജയങ്ങളുടെ പേരില്‍ അപഹസിക്കരുത്: കാന്തപുരം

Posted on: November 9, 2015 7:15 am | Last updated: November 9, 2015 at 7:17 am
SHARE

kanthapuramകൊടുവള്ളി: തിരഞ്ഞെടുപ്പില്‍ വിജയവും പരാജയവും സാധാരണമാണെന്നും ഇന്ന് പരാജയപ്പെട്ടയാള്‍ നാളെ വിജയിക്കുമെന്നും അതിന്റെ പേരില്‍ എതിര്‍സ്ഥാനാര്‍ഥിയെ പരിഹസിക്കുന്നത് അഭികാമ്യമല്ലെന്നും ജനപ്രവണതയില്‍ നിന്നും യുവാക്കള്‍ പിന്തിരിയണമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്‌ബോധിപ്പിച്ചു.
പടനിലത്ത് നിര്‍മിച്ച .മസ്ജിദ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹുസൈന്‍ മുസ്‌ലിയാര്‍ പടനിലം അധ്യക്ഷത വഹിച്ചു. സയ്യിദ് ആറ്റക്കോയ തങ്ങള്‍ തച്ചരുകണ്ടി, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, ഡേഅസ്ഹരി, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി, കെ ആലിക്കുട്ടി ഫൈസി, അബൂബക്കര്‍ സഖാഫി പന്നൂര്‍, എന്‍ജിനീയര്‍ ശംസുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വൈകിട്ട് നടന്ന സംസ്‌കാരിക സമ്മേളനം അഡ്വ. പി ടി എ റഹീം എല്‍ എല്‍ എ ഉദ്ഘാടനം ചെയ്തു. സയ്യിദ് ലുഖ്മാനുല്‍ ഹക്കാം തങ്ങള്‍ അധ്യക്ഷത വഹിച്ചു. സൗജന്യ റേഷന്‍ പദ്ധതി കൂപ്പണ്‍ ഇമ്പിച്ചി നാഗന് നല്‍കി എം എല്‍ എ ഉദ്ഘാടനം ചെയ്തു. വിനോദ് പടനിലം, ടി കെ ഹിതേഷ്‌കുമാര്‍, എ എം അബ്ദുല്‍ ഖാദര്‍, പി അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍, ജാബിര്‍ പടനിലം, അശ്‌റഫ് സഖാഫി തുടങ്ങിയവര്‍ സംസാരിച്ചു. ഖബര്‍ സിയാറത്തും ഗസല്‍ വിരുന്നും നടന്നു..

LEAVE A REPLY

Please enter your comment!
Please enter your name here