വോട്ടിംഗ് യന്ത്രങ്ങളിലെ തകരാര്‍: പ്രത്യേക സംഘം അന്വേഷിക്കും

Posted on: November 5, 2015 8:54 pm | Last updated: November 5, 2015 at 8:54 pm
SHARE

chennithalaതിരുവനന്തപുരം: മലപ്പുറത്തെ വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായത് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. യന്ത്രങ്ങള്‍ തകരാറിലായ സംഭവം ഗൗരവമേറിയതാണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക അറിയിപ്പ് വന്നാലുടന്‍ സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറത്ത് 105 കേന്ദ്രങ്ങളില്‍ റീപോളിംഗ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. ബാലറ്റ് മെഷീനുകളില്‍ കടലാസുകളും സ്റ്റിക്കറുകളും ഒട്ടിച്ചുവെച്ചാണ് വോട്ടടെപ്പ് തടസപ്പെടുത്താന്‍ ശ്രമം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here