വെള്ളാപ്പള്ളി നടേശന് വധഭീഷണി

Posted on: November 3, 2015 8:05 pm | Last updated: November 4, 2015 at 9:49 am

vellappally-natesanആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു വധഭീഷണി. തന്നെയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെയും വധിക്കുമെന്നു ഭീഷണിപ്പെടുത്തി ഊമക്കത്ത് ലഭിച്ചതായി വെള്ളാപ്പള്ളിതന്നെയാണു വെളിപ്പെടുത്തിയത്. തമിഴ്‌നാട്ടില്‍ നിന്നാണു കത്ത് വന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉടന്‍തന്നെ കത്ത് പോലീസിനു കൈമാറുമെന്നും വെള്ളാപ്പള്ളി അറിയിച്ചു.