Connect with us

Gulf

പതാക കൊണ്ട് ഉദ്യാനം

Published

|

Last Updated

പതാക കൊണ്ടുള്ള ഉദ്യാനത്തിന്റെ രൂപരേഖ

ദുബൈ: ദേശീയ പതാക ദിനത്തോടനുബന്ധിച്ച് ഇന്ന് ബ്രാന്റ് ദുബൈ പതാകകളുടെ ഉദ്യാനം നിര്‍മിക്കും. ജുമൈറയിലെ കൈറ്റ് ബീച്ചിലാണ് ഉദ്യാനം നിര്‍മിക്കുന്നത്.
നിരവധി പതാകകള്‍ കൊണ്ട് യു എ ഇ എന്ന് ഇംഗ്ലീഷില്‍ എഴുതുകയാണ് ചെയ്യുകയെന്ന് ദുബൈ മീഡിയ ഓഫീസ് ഡയറക്ടര്‍ ജനറല്‍ മുനാ അല്‍ മറി അറിയിച്ചു. ഇതിന്റെ ഫോട്ടോയെടുത്ത് ഇന്‍സ്റ്റാഗ്രാമിലും മറ്റും പോസ്റ്റ് ചെയ്യാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ടായിരിക്കും. 2015 ഡിസംബര്‍ മധ്യം വരെ പതാക ഉദ്യാനം നിലനിര്‍ത്തുമെന്നും മുനാ അല്‍ മറി അറിയിച്ചു.