Connect with us

Eranakulam

കേരളം 2020ഓടെ ഹെല്‍ത്ത് ടൂറിസം ഹബ്ബാകും

Published

|

Last Updated

കൊച്ചി: ആരോഗ്യ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട രാജ്യാന്തര സമ്മേളനവും പ്രദര്‍ശനവുമായ കേരള ഹെല്‍ത്ത് ടൂറിസം അഞ്ചാം പതിപ്പിന് കൊച്ചി ലേ മെറിഡിയിന്‍ ഹോട്ടലില്‍ തുടക്കമായി. ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഐ എ എസ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മെഡിക്കല്‍ ടൂറിസം മേഖല 2020ഓടെ മൂന്ന് ബില്യണ്‍ ഡോളറില്‍ നിന്ന് ഏഴ് മുതല്‍ എട്ട് വരെ ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് കരുതുന്നതെന്ന് തോംസണ്‍ പറഞ്ഞു. പരിചയസമ്പന്നരായ പ്രാക്ടീഷണര്‍മാര്‍, ഇംഗ്ലീഷ് സംസാരിക്കുന്ന ആരോഗ്യപരിരക്ഷ പ്രൊഫഷനലുകള്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളുടെ രൂപത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍, ആധുനിക ബദല്‍ ചികില്‍സാരീതികളുടെ സംയുക്തം, കുറഞ്ഞ ചെലവിലുള്ള സേവനങ്ങളുടെ ലഭ്യമാക്കല്‍ ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോ. ആസാദ് മൂപ്പന്‍ ഉച്ചകോടിയുടെ വിഷയം അവതരിപ്പിച്ചു.