എസ് വൈ എസ് സോണ്‍ ഇലക്ഷന്‍ ശില്‍പശാല

Posted on: October 29, 2015 1:08 pm | Last updated: October 29, 2015 at 1:08 pm
SHARE

മലപ്പുറം: ‘ധര്‍മ്മ പതാകയേന്തുക’ എന്ന പ്രമേയത്തില്‍ എസ് വൈ എസ് നടത്തി വരുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ പ്രധാന ഭാഗമായ പുനഃസംഘടനാ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കും. കേരള നവോഥാന ചരിത്രത്തില്‍ പുതിയൊരധ്യായത്തിന് തുടക്കമിടുന്ന കേരള മുസ്‌ലിം ജമാഅത്തിന്റെ യൂനിറ്റ് തലംമുതല്‍ക്കുള്ള രൂപവത്കരണവും ഇതോടൊന്നിച്ച് നടക്കുകയാണ്. അറുപതാം വാര്‍ഷികം പകര്‍ന്ന് നല്‍കിയ വര്‍ധിത വീര്യം കര്‍മ പഥത്തില്‍ പ്രതിഫലിപ്പിച്ച് വലിയ മുന്നേറ്റമാണ് എസ് വൈ എസ് നടത്തിക്കൊണ്ടിരിക്കുന്നത്. ശാസ്ത്രീയവും ഏകീകൃതവുമായ ശൈലിയില്‍ പുനഃസംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നേതൃത്വം കൊടുക്കേണ്ടവര്‍ക്ക് പരിശീലനം നല്‍കുന്നതിനായി മലപ്പുറം സോണ്‍ സംഘടിപ്പിക്കുന്ന ഇലക്ഷന്‍ ശില്‍പശാല നാളെ വൈകുന്നേരം മൂന്നിന് മേല്‍മുറി 27 ല്‍ നടക്കും. ഇബ്‌റാഹീം ബാഖവിയുടെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി കോഡൂര്‍ മുസ്തഫ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ ട്രഷറര്‍ മുഹമ്മദ് ഇബ്‌റാഹീം, സുബൈര്‍ കോഡൂര്‍, പറവൂര്‍ കുഞ്ഞി മുഹമ്മദ് സഖാഫി നേതൃത്വം നല്‍കും. സോണ്‍ എക്‌സിക്യൂട്ടീവ്, സര്‍ക്കിള്‍ ഭാരവാഹികള്‍, ഇ ഡി അംഗങ്ങള്‍, യൂനിറ്റ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ഇ ഡി ചീഫ്, വിവിധ ഘടകങ്ങളിലേക്ക് നിയോഗിക്കപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാര്‍ എന്നിവരാണ് ശില്‍പശാലയില്‍ പങ്കെടുക്കേണ്ടത്. പൊന്മള അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, നജ്മുദ്ദീന്‍ സഖാഫി പൂക്കോട്ടൂര്‍, മുഹമ്മദലി മുസ്‌ലിയാര്‍, ഹുസൈന്‍ സഖാഫി പെരിന്താറ്റിരി, ബദ്‌റുദ്ദീന്‍ കോഡൂര്‍, അബ്ദുന്നാസിര്‍ സഖാഫി, സിദ്ദീഖ് മുസ്‌ലിയാര്‍, അഹ്മദ് മാസ്റ്റര്‍, ഉബൈദ് മലപ്പുറം സംബന്ധിക്കും.
വണ്ടൂര്‍: എസ് വൈ എസ് സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വണ്ടൂര്‍ സോണ്‍ തല ശില്‍പശാല ഇന്ന് വൈകുന്നേരം നാലിന് വണ്ടൂര്‍ ബദ്‌രിയ്യ കോംപ്ലക്‌സ് ഓഡിറ്റോറിയത്തില്‍ നടക്കും. യൂനിറ്റ് സെക്രട്ടറി, ഇലക്ഷന്‍ ചീഫ്, സര്‍ക്കിള്‍ ഇലക്ഷന്‍ ഡയറക്ടറേറ്റ് അംഗങ്ങള്‍, സോണ്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ സംബന്ധിക്കുന്ന ശില്‍പശാല ജില്ലാ പ്രവര്‍ത്തക സമിതി അംഗം ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി ഉദ്ഘാടനം ചെയ്യും. എം കെ എം ബശീര്‍ സഖാഫി, എ പി ബശീര്‍, യൂസുഫ് സഅദി, അബ്ബാസ് സഖാഫി നേതൃത്വം നല്‍കും.
കൊണ്ടോട്ടി: കൊണ്ടോട്ടി സോണ്‍ എസ് വൈ എസ് ഇലക്ഷന്‍ ശില്‍പശാല നാളെ നാലിന് കൊണ്ടോട്ടി വ്യാപാര ഭവനില്‍ നടക്കും. യൂനിറ്റ് കമ്മിറ്റി പുന:സംഘടനയുടെയും കേരള മുസ്‌ലിം ജമാഅത്ത് രൂപവത്കരണത്തിനെ മാര്‍ഗ നിര്‍ദേശ ഗൈഡ്, ഇലക്ഷന്‍ സാമഗ്രികളെന്നിവ വിതരണം ചെയ്യും. താജുല്‍ ഉലമ സ്‌ക്വയര്‍ രണ്ടാം ഘട്ട ഫണ്ട് ശേഖരണവും സാന്ത്വനം കവര്‍ പൂര്‍ത്തീകരണം നടക്കും. എ മുഹമ്മദ് പറവൂര്‍ വിഷയാവതരണം നടക്കും.
എടവണ്ണപ്പാറ: സോണ്‍ എസ് വൈ എസ് ഇലക്ഷന്‍ ശില്‍പശാല ശനിയാഴ്ച നാല് മണിക്ക് വാഴക്കാട് ഐ എസ് പി സെന്ററില്‍ നടക്കും. സി എം മൗലവി, എം പി ഹസന്‍കുട്ടി മുസ്‌ലിയാര്‍, സുലൈമാന്‍ മുസ്‌ലിയാര്‍ കിഴിശ്ശേരി, റഹ്ത്തുല്ല സഖാഫി, ഇ എം റസാഖ് മാസ്റ്റര്‍ പങ്കെടുക്കും. സോണ്‍ എക്‌സിക്യൂട്ടീവ്, സര്‍ക്കിള്‍ ഇ ഡി അംഗങ്ങള്‍ സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറിമാര്‍ യൂനിറ്റ് ചീഫ്, ജനറല്‍ സെക്രട്ടറിമാര്‍, നിരീക്ഷകര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് സോണ്‍ ചീഫ് ബശീര്‍ മാസ്റ്റര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here