കേന്ദ്രഭരണം വര്‍ഗീയ വാദികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു: കാനം

Posted on: October 27, 2015 10:32 pm | Last updated: October 28, 2015 at 12:34 am
SHARE

ചേര്‍ത്തല: കേന്ദ്രത്തിലെ ബി ജെ പി ഭരണത്തില്‍ ആത്മവിശ്വാസം വളര്‍ന്നിട്ടുള്ളത് ആര്‍ എസ് എസുകാര്‍ക്കും വര്‍ഗീയ വാദികള്‍ക്കുമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
പുന്നപ്ര-വയലാര്‍ രക്തസാക്ഷി വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് വയലാറില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ തമ്മില്‍തല്ലി അധികാരത്തിലേറാനാണ് ബി ജെപി ശ്രമം.കേന്ദ്രസര്‍ക്കാറിന്റെ ഔദ്യോഗിക മാധ്യമങ്ങളെ പോലും ഇതിനായി ദുരുപയോഗം ചെയ്യുകയാണെന്നും സവര്‍ണ വിഭാഗത്തിന്റെ നയങ്ങളുമായി ഈഴവര്‍ക്ക് പൊരുത്തപ്പെടാനാകില്ലെന്ന് നേതാക്കള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി തിലോത്തമന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here