ബി ജെ പി സ്ഥാനാര്‍ഥിക്ക് വധഭീഷണി

Posted on: October 24, 2015 10:06 am | Last updated: October 24, 2015 at 10:06 am
SHARE

പാലക്കാട്: ബി ജെ പി സ്ഥാനാര്‍ഥിക്ക് വധഭീഷണി. പാലക്കാട് നഗരസഭ പറക്കുന്നം പതിനാറാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥിയും നൂറണി സ്വദേശിയുമായി കെ ഷാബിറക്കെതിരെയാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയാല്‍ കൊല്ലുമെന്ന വധഭീഷണി.
പ്രചരണത്തിനിടെ ബൈക്ക് കയറ്റി കൊല്ലാന്‍ ശ്രമം നടത്തുകയും ചെയ്തു ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയതായി ബിജെപി ജില്ലാ പ്രസിഡന്റ് സി കൃഷ്ണകുമാര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. പ്രചരണത്തിനിറങ്ങിയ ആദ്യദിവസം തന്നെ ഇത് ലീഗിന്റെ വാര്‍ഡാണെന്നും ബിജെപിക്കായി വോട്ട് ചോദിക്കാന്‍ വരുതെന്നും വന്നാല്‍ കൈയും കാലും വെട്ടിയെടുക്കുമെന്നും ഭീഷണിപ്പെടുത്തിയതായി ഷാബിറ പറഞ്ഞു. അടുത്തദിവസം പ്രചരണത്തിനിറങ്ങിയപ്പോള്‍ ഇനി ഇവിടെ വന്നാല്‍ കൊന്നുകളയുമെന്നായിരുന്നു മൂന്നംഗസംഘം ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പ്രചരണം നടത്തുന്നതിനിടെ ബൈക്കില്‍ എത്തിയ സംഘം ഇടിച്ച് തെറിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നും ഷാബിറ പറഞ്ഞു. എന്നാല്‍ അക്രമസംഭവവുമായി ബന്ധപ്പെട്ട് ഏതെങ്കിലും രാഷ്ട്രിയ പാര്‍ട്ടിയെ കുറ്റപ്പെടുത്തുന്നില്ലെന്നും പ്രതികളെ കുറിച്ച് പോലിസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടണ്ടെന്നും നേതാക്കള്‍ പറഞ്ഞു. നടപടിയെടുക്കേണ്ടത് പോലിസും തിരഞ്ഞെടുപ്പ് കമ്മീഷനുമാണ്.
ആരുടെയെങ്കിലും ഭീഷണികൊണ്ട് പിന്‍മാറില്ലെന്നും തിരഞ്ഞെടുപ്പ് പ്രചരണം ഊര്‍ജ്ജിതമാക്കുമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. ദേശീയസമിതിയംഗം എന്‍ ശിവരാജന്‍, പി സാബു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here