കാഴ്ചയൊക്കി അബുദാബിയില്‍ ജല്‍ബൂത്ത് ഫെറി സര്‍വീസ്

Posted on: October 23, 2015 4:10 pm | Last updated: October 23, 2015 at 4:10 pm
SHARE

AR-310209801അബുദാബി: പ്രകൃതി ദൃശ്യങ്ങളുടെ വിരുന്നൊരുക്കി അബുദാബിയില്‍ ഫെറി സര്‍വീസ്. ഉച്ചക്ക് രണ്ടു മുതല്‍ രാത്രി ഒമ്പത് വരെ അബുദാബി മാളിന് സമീപത്ത് നിന്നാണ് സര്‍വീസ് നടത്തുക. മഖ്താ പാലം വഴി യാസ് ദ്വീപില്‍ അവസാനിക്കുന്ന സര്‍വീസിന് ഒരാള്‍ക്ക് 35 ദിര്‍ഹമാണ് ഈടാക്കുക.
ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാനും സൗകര്യമുണ്ട്, എന്നാല്‍ ഇതിന് അഞ്ച് ദിര്‍ഹം അധികം നല്‍കണം. പരമ്പരാഗത രീതിയില്‍ നിര്‍മിച്ച ജല്‍ബൂത്ത് ബോട്ടില്‍ 100 കിലോമീറ്റര്‍ യാത്രക്ക് മൂന്ന് മണിക്കൂറാണ് സമയദൈര്‍ഘ്യം. പ്രകൃതിയെ തൊട്ടറിഞ്ഞ് യാത്ര ചെയ്യുന്നതിന് ബോട്ടിന്റെ എല്ലാ ഭാഗവും ഗ്ലാസ് കൊണ്ടാണ് നിര്‍മിച്ചിട്ടുള്ളത്. തുടക്കത്തില്‍ ദിനംപ്രതി രണ്ടുതവണ സര്‍വീസ് നടത്തുന്ന ബോട്ട് അടുത്ത വര്‍ഷം കൂടുതല്‍ സര്‍വീസും കൂടുതല്‍ സ്റ്റോപ്പുകളും അനുവദിക്കും. ശീതീകരിച്ച തുകല്‍ സീറ്റുകളുള്ള ബോട്ടില്‍ 40 സഞ്ചാരികള്‍ക്കും ഡ്രൈവര്‍ ഉള്‍പടെ മൂന്ന് ജീവനക്കാര്‍ക്കുമുള്ള സൗകര്യമാണുണ്ടാകുക. അബുദാബി മാളിന്റെ പരിസരത്ത് നിന്നും ആരംഭിക്കുന്ന സര്‍വീസിന് മറീന മാളിന് സമീപത്തെ ഇത്തിഹാദ് ടവര്‍, യാസ് മറീനയിലെ പാരാമൗണ്ട് ബാബല്‍ ബഹര്‍ എന്നിവിടങ്ങളിലാണ് നിലവില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.