സേവാഗിന് അര്‍ഹമായ യാത്രയയപ്പ് നല്‍കണമെന്ന് ഗാംഗുലി

Posted on: October 21, 2015 9:03 pm | Last updated: October 22, 2015 at 12:16 am
SHARE

sewag and gangulyന്യൂഡല്‍ഹി: വിരമിക്കല്‍ പ്രഖ്യാപിച്ച വീരേന്ദര്‍ സേവാഗിന് അനുയോജ്യമായ യാത്രയയപ്പ് നല്‍കണമെന്ന് സൗരവ് ഗാംഗുലി ബി സി സി ഐയോട് ആവശ്യപ്പെട്ടു. സേവാഗിനെപ്പോലെ ഒരു കളിക്കാരന് യാത്രയയപ്പ് നല്‍കുന്നത് വെറുതെയാവില്ലെന്നും ഗാംഗുലി പറഞ്ഞു.

നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനല്‍ മല്‍സരത്തില്‍ സേവാഗുമൊത്ത് ഓപ്പണിംഗ് ചെയ്തത് മറക്കാന്‍ ആകില്ലെന്ന് ഗാംഗുലി പറഞ്ഞു. ഇഗ്ലണ്ട് ഉയര്‍ത്തിയ 325 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടരാന്‍ ഇറങ്ങുമ്പോള്‍ വീരു ചൂളം വിളിക്കുകയായിരുന്നു. പിരിമുറക്കത്തോടെ ഇറങ്ങിയ തന്നോട് ക്യാപ്റ്റന്‍ പേടിക്കേണ്ട് ഇത് നമ്മള്‍ വിജയിക്കുമെന്നാണ് സേവാഗ് പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here