ജേക്കബ് തോമസിനെ മാറ്റിയത് വാക്കാലുള്ള പരാതിയില്‍

Posted on: October 21, 2015 12:08 pm | Last updated: October 21, 2015 at 12:12 pm

jacob thomasതിരുവനന്തപുരം: ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റിയത് തനിക്ക് ലഭിച്ച പരാതിയെത്തുടര്‍ന്നാണെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു. ജേക്കബ് തോമസിന് എതിരെ ഒരു പരാതിയും ലഭിച്ചില്ലെന്ന് വിവരാവകാശ രേഖ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തന്നെയാണ് മറുപടി ലഭിച്ചത്.
വിവരാവകാശ പ്രവര്‍ത്തകന്‍ അഡ്വ. ഡി ബി ബിനുവാണ് ജേക്കബ് തോമസിനെതിരെ എത്ര പരാതികള്‍ ലഭിച്ചെന്ന ചോദ്യം ഉന്നയിച്ചത്. ഇതിനു ലഭിച്ച മറുപടിയിലാണ് രേഖാമൂലം പരാതി ലഭിച്ചില്ലെന്നും പത്രവാര്‍ത്തകളുടേയും വാക്കാലുള്ള പരാതികളുടേയും അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്ന് വ്യക്തമാക്കിയിരിക്കുന്നത്.