ശിവസേനയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് വഴങ്ങില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

Posted on: October 17, 2015 11:53 am | Last updated: October 17, 2015 at 11:53 am
SHARE

Devendra_Fadnavis_presser_PTI_650മുംബൈ: ശിവസേനയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് വഴങ്ങില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. ബിജെപി പാകിസ്താന്‍ അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന ശിവസേനയുടെ ആരോപണം കാര്യമാക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതായി ഫട്‌നാവിസിന്റെ പ്രതികരണം.
എത്രകാലം ശിവസേനയുമായുള്ള സഖ്യം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്നുള്ള ചോദ്യത്തിന് ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷം ഇല്ലാത്ത കാലം വരെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാല്‍ അക്കാരണത്താല്‍ സേനയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെടില്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി വ്യക്തമാക്കി. ഗുലാം അലിയെ പോലെയുള്ള ഏത് പാകിസ്താനി കലാകാരന്‍ മഹാരാഷ്ട്രയില്‍ പരിപാടി അവതരിപ്പിച്ചാലും ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തുമെന്ന തീരുമാനത്തില്‍ നിന്നും പിന്നാക്കം പോകില്ലെന്നും ദേവേന്ദ്ര ഫട്‌നാവിസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here