ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ രൂപീകരണം സുപ്രീംകോടതി റദ്ദാക്കി

Posted on: October 16, 2015 9:30 pm | Last updated: October 18, 2015 at 11:17 am
SHARE

supreme-court-indiaന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തിനായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ സുപ്രീംകോടതി റദ്ദാക്കി. സര്‍ക്കാര്‍ നടപടി ഭരണഘടനാവിരുദ്ധമാണെന്നും ജഡ്ജിമാരുടെ നിയമനത്തിന് നിലവിലുള്ള കൊളീജിയം സംവിധാനം തന്നെ തുടരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് ജെ എസ് കഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെതാണ് വിധി. നിയമന കമ്മീഷന്‍ രൂപീകരിച്ച ഭരണഘടനാ ഭേദഗതിയും സുപ്രീംകോടതി റദ്ദാക്കി.

ജഡ്ജിമാരുടെ നിയമനത്തിന് കൂടുതല്‍ സുതാര്യത വേണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. ജുഡീഷ്യല്‍ കമ്മീഷന്‍ റദ്ദാക്കുന്നത് സംബന്ധിച്ച തീരുമാനം വിപുലമായ ഭരണഘടനാബെഞ്ചിന് വിടണമെന്ന സര്‍ക്കാറിന്റെ ആവശ്യവും കോടതി തള്ളി.

നിലവിലുള്ള കൊളീജിയം സംവിധാനം നവീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വിപുലമായ ഭരണഘടനാബെഞ്ചിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊളീജിയം സംവിധാനത്തിന്റെ പോരായ്മകള്‍ പരിഹരിക്കാനും സുതാര്യത ഉറപ്പുവരുത്താനും കോടതി നിര്‍ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here