Connect with us

International

എം എച്ച് 370 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഫിലിപ്പൈന്‍സിലെ ദ്വീപില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

Published

|

Last Updated

ജക്കാര്‍ത്ത: മലേഷ്യന്‍ പതാകയുടെ ചിത്രമുള്ള വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഫിലിപ്പൈന്‍സില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ദുരൂഹ സാഹചര്യത്തില്‍ കാണാതായ എം എച്ച് 370 വിമാനത്തെ കുറിച്ചുള്ള അന്വേഷണങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ കണ്ടെത്തല്‍. ഫിലിപ്പൈന്‍സിലെ താവിതാവി പ്രവിശ്യയിലെ സുബഗി ദ്വീപിലാണ് വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് തങ്ങള്‍ക്ക് ലഭിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. പക്ഷികള്‍ക്ക് വേണ്ടി വേട്ട നടത്തുന്നതിനിടയിലാണ് വിമാനത്തിന്റേതെന്ന് കരുതപ്പെടുന്ന അവശിഷ്ടങ്ങള്‍ ചിലര്‍ കണ്ടെത്തിയിരിക്കുന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ പ്രവേശിച്ചതായും ഇതിനുള്ളില്‍ നിരവധി മനുഷ്യരുടെ അസ്ഥികള്‍ ഉള്ളതായും പോലീസുമായി ഫോണ്‍ വഴി ബന്ധപ്പെട്ട ജമീല്‍ ഉമര്‍ എന്ന വ്യക്തി ചൂണ്ടിക്കാട്ടി. തന്റെ അമ്മാവനാണ് ഇത് കണ്ടെത്തിയതെന്നാണ് ജമീല്‍ ഉമര്‍ പോലീസിന് നല്‍കിയ വിവരം. മലേഷ്യന്‍ പതാകക്ക് 70 ഇഞ്ച് നീളവും 35 ഇഞ്ച് വീതിയും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 239 യാത്രക്കാരുമായി കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഈ വിമാനം അപ്രത്യക്ഷമായത്.
പുതിയ കണ്ടെത്തലിനെ കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കി ഇതുസംബന്ധിച്ച അവസാന റിപ്പോര്‍ട്ടിന് ദിവസങ്ങള്‍ കാത്തരിക്കേണ്ടിവരും.

Latest