ഇന്ത്യന്‍ ബാലന്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സി എക്കാരന്‍

Posted on: October 11, 2015 5:29 pm | Last updated: October 11, 2015 at 5:29 pm
SHARE

ramkumar ramanദുബൈ: ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചാര്‍ട്ടേഡ് അക്കൗണ്ടന്റെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ ബാലന്‍. ദുബൈയില്‍ നിന്നുള്ള 18 കാരനായ രാംകുമാര്‍ രാമനാണ് അപൂര്‍വ റെക്കോര്‍ഡിന് ഉടമയായത്. ദുബൈ ഇന്ത്യന്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയായ രാംകുമാര്‍ അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റന്‍സ് പരീക്ഷ ജയിച്ചാണ് റെക്കോര്‍ഡിനുടമയായത്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ കഠിനാധ്വാനമാണു തനിക്ക് വിജയം തന്നതെന്നു രാംകുമാര്‍ പറയുന്നു. സി എ പരീക്ഷയുടെ 14 പേപ്പറുകളും ആദ്യാവസരത്തില്‍ത്തന്നെ രാംകുമാര്‍ വിജയിച്ചു. തമിഴ്‌നാട്ടിലെ ചെന്നൈ സ്വദേശിയാണു രാംകുമാര്‍.