പി സി ജോര്‍ജിനു കുതന്ത്രങ്ങള്‍ പാളുന്നതിന്റെ നൈരാശ്യമെന്ന് തോമസ് ഉണ്ണിയാടന്‍

Posted on: October 8, 2015 8:34 pm | Last updated: October 8, 2015 at 8:34 pm
SHARE

unniyadanതിരുവനന്തപുരം:കുതന്ത്രങ്ങളത്രയും പാളിപ്പോകുന്നതിലുള്ള നൈരാശ്യത്താലാണു പി.സി. ജോര്‍ജ് എംഎല്‍എ വായില്‍വരുന്നതെല്ലാം വിളിച്ചുപറയുന്നതെന്ന്് സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍. യാതൊരു നിലനില്‍പ്പുമില്ലാത്ത ആക്ഷേപങ്ങളുന്നയിച്ചു പുകമറ സൃഷ്ടിക്കാനുള്ള ജോര്‍ജിന്റെ ശ്രമം വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍നിന്ന് അയോഗ്യനാക്കാനുള്ള ഹര്‍ജിയുമായി ബന്ധപ്പെട്ട നടപടികള്‍ അനിശ്ചിതത്വത്തിലാക്കുകയെന്നതാണ് പിസി ജോര്‍ജിന്റെ ലക്ഷ്യമെന്ന് ഉണ്ണിയാടന്‍ പറഞ്ഞു.ഹര്‍ജിയുടെ നിലനില്‍പ്പ് ചോദ്യം ചെയ്ത് ഉയര്‍ത്തിയ സാങ്കേതിക വാദങ്ങള്‍ സ്പീക്കറും ഹൈക്കോടതിയും നിരാകരിച്ചശേഷവും വിസ്താരവുമായി പരമാവധി നിസഹകരിക്കുന്ന നയമാണു ജോര്‍ജ് സ്വീകരിച്ചുവരുന്നതെന്നും തോമസ് ഉണ്ണിയാടന്‍ കൂട്ടിച്ചേര്‍ത്തു.