രസതന്ത്ര നൊബേല്‍ മൂന്ന് പേര്‍ പങ്കിട്ടു

Posted on: October 7, 2015 6:04 pm | Last updated: October 11, 2015 at 4:50 pm
nobel for chemistry 2015
തോമസ് ലിന്‍ഡാല്‍, പോള്‍ മോഡ്രിച്ച്, അസീസ് സന്‍സാര്‍

സ്‌റ്റോക്ക്‌ഹോം: രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ഡിഎന്‍എയെ കുറിച്ച് പഠനം നടത്തിയ സ്വീഡന്‍കാരനായ തേമാസ് ലിന്‍ഡല്‍, യു എസില്‍ നിന്നുള്ള പോള്‍ മോഡ്രിക്, തുര്‍ക്കിക്കാരനായ അസിസ് സന്‍സാര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. തകരാറിലാകുന്ന ഡി എന്‍ എ ഘടനയെ കോശങ്ങള്‍ എങ്ങനെ ശരിയാക്കി നിലനിര്‍ത്തുന്നുവെന്ന പഠനമാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.