കൊച്ചി മേയര്‍ സ്ഥാനാര്‍ത്ഥിയാകാന്‍ പത്മജയ്ക്ക് യോഗ്യതയുണ്ട് : കെ മരളീധരന്‍

Posted on: October 7, 2015 2:34 pm | Last updated: October 11, 2015 at 11:45 pm
SHARE

K-Muraleedharan

തിരുവനന്തപുരം: കൊച്ചി മേയര്‍ സ്ഥാനാര്‍ത്ഥിയാകാന്‍ പത്മജ വേണുഗോപാലിന് അര്‍ഹതയുണ്ടെന്ന് കെ മുരളീധരന്‍. കൊച്ചി മേയര്‍ സ്ഥാനാര്‍ത്ഥിയായി പത്മജ വന്നേക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുതിയ പാര്‍ട്ടിയുണ്ടാക്കുന്നവര്‍ ചരിത്രം പരിശോധിക്കണം. മൂന്നാം മുന്നണി കേരളത്തില്‍ വിലപ്പോകില്ല. സംഘപരിവാര്‍ അജണ്ട കേരളത്തില്‍ നടപ്പിലാക്കാന്‍ എസ്എന്‍ഡിപി കൂട്ടുനിന്നാല്‍ കേരളത്തിലെ ജനത തള്ളിക്കളയുമെന്നും മുരളി പറഞ്ഞു.

കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി പത്മ വേണുഗോപാലിനേയും ലാലി വിന്‍സന്റിനേയുമാണ് പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.