ശശാങ്ക് മനോഹര്‍ ബിസിസിഐ പ്രസിഡന്റ്

Posted on: October 4, 2015 2:25 pm | Last updated: October 5, 2015 at 2:17 pm

Shashank Manohar
ന്യൂഡല്‍ഹി: ബി സി സി ഐ പ്രസിഡന്റായി ശശാങ്ക് മനോഹര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് ചേര്‍ന്ന ബി സി സി ഐയുടെ പ്രത്യേക ജനറല്‍ യോഗത്തിലാണ് അദ്ദേഹം എതിരില്ലാതെ ബി സി സി ഐയുടെ തലപ്പത്ത് എത്തുന്നത്.

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയാണ് അഭിഭാഷകന്‍ കൂടിയായ ശശാങ്കിന്റെ പേര് നിര്‍ദേശിച്ചത്. ബി സി സി ഐ പ്രസിഡന്റായിരുന്ന ജഗ്‌മോഹന്‍ ഡാല്‍മിയയുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് ശശാങ്കിന്റെ നിയമനം.

ശശാങ്ക് ഇത് രണ്ടാ‌ തവണയാണ് ബിസിസിഎെ പ്രസിഡന്റ് പദത്തില്‍ എത്തുന്നത്. നേരത്ത 2008ലും അദ്ദേഹം പ്രസിഡനറ് പദവിയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അതിനിടെ, ബി സി സി ഐയുടെ മുഖം മിനുക്കാന്‍ ശശാങ്ക് പത്തിന നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. എത്തിക്‌സ് ഓഫീസറെ നിയമിക്കുക, എല്ലാ യോഗങ്ങളും ബി സിസിഐ ആസ്ഥാനത്ത് ചേരുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ഇതിലുള്ളത്.