നേട്ടങ്ങളും കോട്ടങ്ങളും പറഞ്ഞാകണം വോട്ട് തേടേണ്ടത്: വി എസ്

Posted on: October 4, 2015 12:33 pm | Last updated: October 5, 2015 at 2:17 pm
SHARE

vs achuthanandanതിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടു തേടുമ്പോള്‍ നേട്ടങ്ങള്‍ക്കൊപ്പം പോരായ്മകളും തുറന്നു പറയണമെന്ന് ഇടതുപക്ഷ പ്രവര്‍ത്തകരോട് വി എസിന്റെ ആഹ്വാനം. പോരായ്കള്‍ എന്തുകൊണ്ടുണ്ടായി എന്നും അത് എങ്ങനെ പരിഹരിക്കുമെന്നും ജനങ്ങളോട് വിശദീകരിക്കണമെന്നും വി എസ് നിര്‍ദേശിച്ചു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രാദേശിക തലത്തില്‍ സ്വാധീനത്തിലുള്ള പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും അര്‍ഹമായ പരിഗണന നല്‍കണം. ഇടതുപക്ഷം ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടണം. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായിരിക്കണം പ്രകടന പത്രികയില്‍ ഊന്നല്‍ നല്‍കേണ്ടതെന്നും വി എസ് പറഞ്ഞു. ഇടതുമുന്നണിയുടെ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് പ്രകടന പത്രികയ്ക്ക് രൂപം നല്‍കാന്‍ ചേര്‍ന്ന ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.