മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചയാളുടെ ഓട്ടോ ആദിവാസി സ്ത്രീ തല്ലിത്തകര്‍ത്തു

Posted on: September 29, 2015 9:11 pm | Last updated: September 30, 2015 at 12:57 pm

aUTO SMASHEDമുംബൈ: മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ഡ്രൈവറുടെ ഓട്ടോറിക്ഷ ആദിവാസി സ്ത്രീ തല്ലിത്തകര്‍ത്തു. മുംബൈയിലെ പല്‍ഗാര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് സംഭവം. സംഭവം നടന്ന് മിനുട്ടുകള്‍ക്കകം തന്നെ സ്ത്രീ ഓട്ടോ തല്ലിത്തകര്‍ക്കുന്ന വീഡിാേ ഇന്റര്‍നെറ്റില്‍ വൈറലാകുകയും ചെയ്തു.

മൂന്ന് പുരുഷന്മാര്‍ നോക്കി നില്‍ക്കെ സ്ത്രീ ഓട്ടോയുടെ മുന്‍ ഗ്ലാസ് തല്ലിത്തകര്‍ക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. സ്ത്രീയോടൊപ്പം പിന്നീട് പുരുഷന്മാരും ചേരുന്നുണ്ട്. ഒടുവില്‍ പോലീസ് എത്തി സ്ത്രീയെയും പുരുഷന്മാരെയും പോലീസ് സ്‌റ്റേഷനിലേക്ക കൊണ്ടുപോയി. ഓട്ടോ ഡ്രൈവര്‍ക്ക് എതിരെ മാനഭംഗശ്രമത്തിന് കേസെടുത്തിട്ടുണ്ട്.