സിസ്റ്റര്‍ അമല കൊലക്കേസ്: പ്രതി സതീഷ് ഹരിദ്വാറിൽ പിടിയില്‍

Posted on: September 24, 2015 12:12 pm | Last updated: September 26, 2015 at 12:25 pm

sister amala murder

കോട്ടയം: പാലാ ലിസ്യൂ മഠത്തില്‍ സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാള്‍ ഹരിദ്വാറില്‍ പിടിയിലായി. കാസര്‍കോട് സ്വദേശിയായ സതീഷ് ബാബുവാണ് ഹരിദ്വാറിലെ ഒരു മഠത്തില്‍വെച്ച് പിടിയിലായത്. ഉത്തരാഖണ്ഡ് പോലീസാണ് ഇന്നലെ അര്‍ധരാത്രി ഇയാളെ പിടികൂടിയത്.

പേഴ്‌സും പണവും നഷ്ടപ്പെട്ട് കുടുങ്ങിയെന്ന വ്യാജേനയാണ് ഇയാള്‍ മഠത്തില്‍ എത്തിപ്പെട്ടത്. തുടര്‍ന്ന് സംശയം തോന്നിയ മഠം അധികൃതര്‍ ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ഉത്തരാഖണ്ഡ് പോലീസ് വിവരമറിയിച്ചതനുസരിച്ച് കേരളത്തില്‍ നിന്നുള്ള പോലീസ് സംഘം അവിടേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇവര്‍ അവിടെ എത്തിയ ശേഷമായിരിക്കും സതീഷ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുക.

കഴിഞ്ഞ വ്യാഴ്‌ഴാചയാണ് സിസ്റ്റര്‍ അമലയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.