മക്കയില്‍ വീണ്ടും തീപ്പിടുത്തം; 1500 തീര്‍ഥാടകരെ മാറ്റി

Posted on: September 21, 2015 9:23 pm | Last updated: September 23, 2015 at 10:42 pm
SHARE

hajjമക്ക: മക്കയിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ നാല് യമനി തീര്‍ഥാടകര്‍ക്ക് നിസാര പരിക്കേറ്റു. തിങ്കളാഴ്ച്ച പുലര്‍ച്ചെ 2.45നാണ് തീപിടുത്തമുണ്ടായത്. അപകടത്തെ തുടര്‍ന്ന് തീര്‍ഥാടകരെ താല്‍ക്കാലികമായി കെട്ടിടത്തില്‍ നിന്ന് മാറ്റി. തീ പൂര്‍ണമായും അണച്ച ശേഷം ഇവരെ വീണ്ടും ഇവിടേക്ക് തന്നെ കൊണ്ടുവന്നിട്ടുണ്ട്.

വ്യാഴാഴ്ച്ച മക്കത്തെ മറ്റൊരു ഹോട്ടലിലും തീപിടുത്തമുണ്ടായിരുന്നു. അന്ന് ആയിരത്തോളം ഏഷ്യന്‍ തീര്‍ഥാടകരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. രണ്ട് ഇന്തോനേഷ്യന്‍ തീര്‍ഥാടകര്‍ക്ക് പരിക്കേറ്റിരുന്നു.