പുനഃസംഘടനയുടെ സമയം ഇതല്ലെന്ന് കെ സി ജോസഫ്

Posted on: September 21, 2015 8:21 pm | Last updated: September 23, 2015 at 10:42 pm

k c josephകൊച്ചി: പാര്‍ട്ടി പുനഃസംഘടനക്കുള്ള സമയം ഇതല്ലെന്ന് മന്ത്രി കെ സി ജോസഫ്. പാര്‍ട്ടിയില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിനോട് ആര്‍ക്കും എതിര്‍പ്പില്ല. പക്ഷെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്നത് ഗുണകരമാവില്ല. തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്. അനാവശ്യമായ അലോസരങ്ങള്‍ പാര്‍ട്ടിയിലുണ്ടാകുന്നത് ശരിയല്ല. പതിമൂന്നാം മണിക്കൂറിലല്ല ഇത്തരം തിരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതെന്നും കെ സി ജോസഫ് പറഞ്ഞു.