മദ്യപിച്ച് കുഴിയില്‍ വീണയാളുടെ മുകളില്‍ മണ്ണിട്ട് റോഡ് പണിതു

Posted on: September 21, 2015 8:00 pm | Last updated: September 21, 2015 at 8:00 pm
SHARE

kuzhi

ഭോപ്പാല്‍: മദ്യപിച്ച് കുഴിയില്‍ വീണയാളുടെ മുകളില്‍ റോഡ് പണിത് ടാര്‍ ചെയ്തു. മധ്യപ്രദേശിലെ കട്‌നി ജില്ലയിലാണ് ദാരുണമായ സംഭവമുണ്ടായത്. ലത്തോരി ബര്‍മന്‍ എന്നയാളാണ് മരണപ്പെട്ടത്. രാത്രിയില്‍ മദ്യപിച്ച് ലക്കുകെട്ട് കുഴിയില്‍ വീണ ഇയാളെ കാണാതെ തൊഴിലാളികള്‍ കുഴിയടച്ച് ടാര്‍ ചെയ്യുകയായിരുന്നു.

വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവമുണ്ടായത്. ടാറിട്ട റോഡിന് മുകളില്‍ ഷര്‍ട്ടിന്റെ ഭാഗം കണ്ടതിനെത്തുടര്‍ന്ന് കുഴിച്ചുനോക്കിയപ്പോഴാണ് ബര്‍മന്റെ മൃതദേഹം കണ്ടെത്തിയത്. ഭാര്യാഗൃഹത്തില്‍ നിന്നും മടങ്ങും വഴി മദ്യപിച്ചിരുന്ന ലത്തോരി അബദ്ധത്തില്‍ കുഴിയില്‍ വീണതാകാമെന്നാണ് പോലീസ് നിഗമനം.