അധികം വേതനം നല്‍കിയാല്‍ തോട്ടം മേഖല മുന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി

Posted on: September 19, 2015 7:37 pm | Last updated: September 19, 2015 at 11:40 pm
SHARE

oommenchandiകൊച്ചി: ഒരു പരിധിക്കപ്പുറം വേതനം നല്‍കിയാല്‍ തോട്ടം മേഖല മുന്നോട്ടുപോകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നാല്‍ തൊഴിലാളികള്‍ ഉന്നയിക്കുന്ന പ്രശ്‌നം ന്യായമാണ്. അതുകൊണ്ട് ഇരു പക്ഷത്തിനും സ്വീകാര്യമായ വിധത്തില്‍ പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തോട്ടം ഉടമകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം തോട്ടം മേഖലയില്‍ 500 രൂപ വേതനവും 20 ശതമാനം ബോണസും പ്രായോഗികമല്ലെന്ന് പ്ലാന്റേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ വിനയ രാഘവന്‍ യോഗത്തില്‍ പറഞ്ഞു. വ്യവസായം നഷ്ടത്തിലാണ്. ഇക്കാര്യം മന്ത്രിമാര്‍ അടക്കമുള്ളവരെ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.