Connect with us

National

സോപ്പുകളും ഡിറ്റര്‍ജന്റുകളും മൃഗങ്ങളില്‍ പരീക്ഷിക്കുന്നത് നിരോധിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് സോപ്പുകളും ഡിറ്റര്‍ജന്റുകളും മൃഗങ്ങളില്‍ പരീക്ഷിക്കുന്നതു പൂര്‍ണമായി നിരോധിക്കാന്‍ പരിസ്ഥിതി മന്ത്രാലയ സമിതി തീരുമാനിച്ചു. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രിയും മൃഗങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന പ്രമുഖയുമായ മേനകാ ഗാന്ധി മുന്‍കയ്യെടുത്തു നടത്തിയ നീക്കത്തെ തുടര്‍ന്നാണു തീരുമാനം. ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും വാണിജ്യമന്ത്രാലയവും ഇതു സംബന്ധിച്ച് ഉടന്‍ ഉത്തരവിറക്കും.

---- facebook comment plugin here -----

Latest