പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് കഠിനതടവും പിഴയും

Posted on: September 17, 2015 12:00 pm | Last updated: September 17, 2015 at 12:00 pm

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയായ കാരച്ചാല്‍ ബാബു(22)വിനെ കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വിവിധ വകുപ്പുകള്‍ പ്രകാരം 10 വര്‍ഷം വീതം കഠിന തടവും 10000 രൂപ വീതം പിഴയും വിധിച്ച് ശിക്ഷിച്ചു. പ്രതി പിഴയടക്കുന്ന പക്ഷം 40000 രൂപ പീഡനത്തിനിരയായ കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവായി. പീഡനത്തിനിരയായ കുട്ടിയെ ഭാര്യയെ പോലെ സംരക്ഷിച്ചുകൊള്ളാം എന്ന് കോടതി മുമ്പാകെ ബോധിപ്പിച്ചിരുന്നു.
അമ്പലവയല്‍ പോലീസ് എസ്‌ഐ വി. രാമനുണ്ണിയായിരുന്നു കേസ് ആദ്യം അന്വേഷിച്ചത്. കേസ് തുടരന്വേഷണം നടത്തിയത് ബത്തേരി പോലീസ് ഇന്‍സിപെക്ടറായ വി.വി. ലതീഷാണ്.
സംഭവ കാലത്ത് പെണ്‍കുട്ടി ഒമ്പതാം ക്ലാസില്‍ പഠിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂഷന്‍ ജോസഫ് സഖറിയാസ് ഹാജരായി.