Connect with us

Palakkad

കോളജ് തിരഞ്ഞെടുപ്പ്: എസ് എഫ് ഐക്ക് മികച്ച വിജയം

Published

|

Last Updated

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം ഇ എസ് കല്ലടി കോളജില്‍ നടന്ന വിദ്യാര്‍ഥി തിരഞ്ഞെടുപ്പില്‍ എസ എഫ് ഐക്ക് ജയം.
12 ജനറല്‍ സീറ്റുകളില്‍ 12 സീറ്റിലും എസ എഫ ഐയാണ് വിജയിച്ചത്. ക്ലാസ് പ്രതിനിധികളില്‍ ആകെയുളള 52 സീറ്റുകളില്‍ എസ് എഫ് ഐ 26, എം.— എസ എഫ് 20, കെ എസ യു 4, എ ഐ എസ എഫ് 1, സ്വാതന്ത്രന്‍ 1 എന്നിങ്ങനെയാണ് കക്ഷിനില. കോളജില്‍ വിദ്യാര്‍ഥി സംഘടനകളെല്ലാം സംഖ്യങ്ങളില്ലാതെയാണ് ഇപ്രാവശ്യം മത്സരിച്ചത്.
സമനിലയിലെത്തിയ നാലുസീറ്റുകള്‍ ടോസ് ചെയ്തപ്പോള്‍ മൂന്ന് സീറ്റുകള്‍ എസ എഫ ഐക്കും, ഒരു സീറ്റ് കെ എസ യുവിനാണ് ലഭിച്ചത്. 38 സീറ്റുകള്‍ മത്സരിച്ച കെ എസ യുവിന് മൂന്ന് സീറ്റുകള്‍ മാത്രമാണ് മത്സരിച്ചത് ലഭിക്കാനായത്
പട്ടാമ്പി: ഗവ. സംസ്‌കൃത കോളേജില്‍ നടന്ന വാശിയേറിയ യൂണിയന്‍ തിരെഞ്ഞടുപ്പില്‍ഞ്ഞടുപ്പില്‍ മുഴുവന്‍ ജനറല്‍ സീറ്റും എസ് എഫ് ഐ നിലനിര്‍ത്തി.
കെ പി മുഹമ്മദ് ഹാസിര്‍ (ചെയര്‍മാന്‍ ), കെ രേഷ്മ (വൈസ് ചെയര്‍ പേഴ്‌സന്‍),കെ. വിഷ്ണു (ജന സെക്ര ), പി കെ. ശരണ്യ (ജോ സെക്ര ), പി വി നിതീഷ് (യു യു സി ), എം ധനേഷ് (യു യു സി ), കെ ടി മുഹമ്മദ് മെഹ്‌റൂഫ് (ഫൈന്‍ ആര്‍ട്‌സ് സെക്ര.), കെ —ടി ഷഹാന (മാഗസിന്‍ എഡിറ്റര്‍), കെ അനീഷ് (ജന —ക്യാപ്റ്റന്‍).——
പാലക്കാട്: മേഴ്‌സി കോളജ് യൂണിയന്‍ ഭാരവാഹികളായി അനഘ ശങ്കര്‍-ചെയര്‍പേഴ്‌സണ്‍, അനില ജോസ് -വൈസ് ചെയര്‍പേഴ്‌സണ്‍, പി അശ്വിനി-ജനറല്‍ സെക്രട്ടറി, ലിയ എം. ജോസഫ്- ജോയിന്റ് സെക്രട്ടറി,എം. സ്‌നേഹ-സ്റ്റുഡന്റ് എഡിറ്റര്‍, അനുഷ്യ നായര്‍-ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി, യുയുസിമാര്‍-പി ദിവ്യലക്ഷ്മി, അര്‍ച്ചന കൃഷ്ണന്‍, ജനറല്‍ ക്യാപ്റ്റന്‍- ഇ വി വീണ തിരെഞ്ഞടുത്തു.

Latest