Connect with us

International

ദീര്‍ഘദൂര യാത്രക്ക് അനുമതിയില്ലാത്ത വിമാനം ലോസ് ആഞ്ചല്‍സില്‍ നിന്ന് ഹവായ് വരെ പറന്നു

Published

|

Last Updated

വാഷിംഗ്ടണ്‍: സമുദ്രത്തിന് മുകളിലൂടെ ദീര്‍ഘദൂര യാത്രകള്‍ക്ക് അനുമതിയില്ലാത്ത വിമാനം ലോസ് ആഞ്ചല്‍സില്‍ നിന്ന് ഹവായ് വരെ യാത്ര നടത്തി. അമേരിക്കന്‍ എയര്‍ലൈന്‍സ് അധികൃതര്‍ക്ക് സംഭവിച്ച പിഴവിനെ തുടര്‍ന്നാണ് ഈ അനധികൃത യാത്ര. അമേരിക്കന്‍ എയര്‍ലൈന്‍സ് കമ്പനി അധികൃതര്‍ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 31നായിരുന്നു സംഭവം. ഇത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ബ്രയാന്‍ സമേര്‍സ് എന്ന ബ്ലോഗറാണ്. ദീര്‍ഘദൂര യാത്രക്ക് മതിയായ അനുമതിയില്ലെങ്കിലും വിമാനത്തിന്റെ യാത്ര സുരക്ഷിതമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് വക്താവ് കാസി നോര്‍ട്ടോണ്‍ പറഞ്ഞു.
എയര്‍ബസ് എ 231 എച്ച് വിമാനമാണ് ഹവായിലേക്ക് യാത്ര നടത്തേണ്ടിയിരുന്നതെങ്കിലും പകരം എയര്‍ബസ് എ 321 എസ് ആണ് അധികൃതര്‍ പറത്തിയത്. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പെട്ടെന്ന് തന്നെ അബദ്ധം കണ്ടെത്തിയിരുന്നു. അമേരിക്കന്‍ എയര്‍ലൈന്‍സിനോ മറ്റു വിമാന കമ്പനികള്‍ക്കോ ഇത്തരമൊരു അബദ്ധം സംഭവിക്കുന്നത് ഇതാദ്യമായാണ്.