ആര്‍ എസ് സി നാഷണല്‍ സാഹിത്യോത്സവ് സംഘാടക സമിതി രൂപവത്കരിച്ചു

Posted on: September 14, 2015 7:13 pm | Last updated: September 14, 2015 at 7:13 pm
ആര്‍ എസ് സി നാഷണല്‍ സാഹിത്യോത്സവ് സംഘാടക സമിതി രൂപീകരണ സംഗമം  അസോസിയേഷന്‍ പ്രസിഡന്റ് കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
ആര്‍ എസ് സി നാഷണല്‍ സാഹിത്യോത്സവ് സംഘാടക സമിതി രൂപീകരണ സംഗമം
അസോസിയേഷന്‍ പ്രസിഡന്റ് കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഷാര്‍ജ: രിസാല സ്റ്റഡി സര്‍കിള്‍ ഏഴാമത് നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 20ന് ഷാര്‍ജയില്‍ നടക്കും. യൂനിറ്റ്, സെക്ടര്‍, സോണ്‍ തല സാഹിത്യോത്സവുകളില്‍ നിന്നും വിജയികളായ 500 പ്രതിഭകളാണ് ദേശീയ തലത്തില്‍ മാറ്റുരക്കുക. നാഷനല്‍ സാഹിത്യോത്സവിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
ഇന്ത്യന്‍ അസോസിയേഷനില്‍ നടന്ന സംഗമത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഐ സി എഫ് ദേശീയ പ്രസിഡന്റ് മുസ്തഫ ദാരിമി കടാങ്കോട് പ്രഖ്യാപനം നടത്തി. അബൂബക്കര്‍ അസ്ഹരി അധ്യക്ഷത വഹിച്ചു. എം എ അബ്ദുല്‍ ലത്വീഫ്, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, ശരീഫ് കാരശ്ശേരി, കബീര്‍ മാസ്റ്റര്‍, ഇ പി എം കുട്ടി തുടങ്ങിയവര്‍ ആശംസകളര്‍പിച്ചു. ഇ പി സുലൈമാന്‍ ഹാജി, മുനീര്‍ ഹാജി, പകര അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, ഹംസ മിസ്ബാഹി ഓട്ടപ്പടവ് എന്നിവര്‍ പങ്കെടുത്തു
സ്റ്റിയറിങ്ങ് കമ്മിറ്റി: ഇ പി സുലൈമാന്‍ ഹാജി (എം ഡി ഫാത്തിമ ഗ്രൂപ്പ്), (ചെയര്‍), സി എം എ കബീര്‍ മാസ്റ്റര്‍, (കണ്‍), അബ്ദുല്‍ ബസ്വീര്‍ സഖാഫി, മുസ്തഫ ദാരിമി വീളയൂര്‍, ഹമീദ് ഈശ്വരമംഗലം, സയ്യിദ് ഫസല്‍ ജിഫ്രി (വൈ. പ്രസി), അബ്ദുല്‍ ഹയ്യ് അഹ്‌സനി, വിപിഎം ശാഫി, ഹമീദ് പരപ്പ, മുനീര്‍ ഹാജി സീലാന്റ് (ജോ. കണ്‍), അബ്ദുല്‍ ഹമീദ് സഅദി ഈശ്വരമംഗലം, മുഹമ്മദലി സഖാഫി, ഉസ്മാന്‍ സഖാഫി, പിവി അബൂബക്കര്‍ മുസ്‌ലിയാര്‍, മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണപുരം, ഉസ്മാന്‍ കക്കാട്, സുലൈമാന്‍ കന്മനം, മുനീര്‍, സിദ്ദീഖ് അന്‍വരി, സുബൈര്‍ സഅദി, അബ്ദുല്‍ ഖാദര്‍ ബാഖവി, റശീദ് ഹാജി കരുവമ്പൊയില്‍, കരീം തളങ്കര, അബ്ദുല്‍ ഹമീദ് മിസ്ബാഹി (എക്‌സി. അംഗങ്ങള്‍).
ഓര്‍ഗനൈസിംഗ് കമ്മിറ്റി: അബ്ദുല്‍ ഖാദില്‍ സഖാഫി (ചെയര്‍.), എ കെ അബ്ദുല്‍ ഹക്കീം (കണ്‍), അബൂബക്കര്‍ ഹാജി ടോപ്‌ഫോം (ട്രഷ), പി കെ സി മുഹമ്മദ് സഖാഫി, സിഎംഎ ചേറൂര്‍, അബുബക്കര്‍ അസ്ഹരി, റസാഖ് മുസ്‌ലിയാര്‍ (വൈ. ചെയര്‍), സിദ്ദീഖ് കല്ലൂര്‍, മീഅ്‌റാജ്, ഹനീഫ ബാലുശ്ശേരി, സലാം പോത്താംകണ്ടം (ജോ. കണ്‍വീനര്‍), സലാം മാസ്റ്റര്‍ കാഞ്ഞിരോട്, ഹംസ മുസ്‌ലിയാര്‍ ഇരിങ്ങാവുര്‍, ബശീര്‍ അഹ്മദ്, നസീര്‍ വലിയപറമ്പ്, മൂസക്കോയ ഹാജി (മെമ്പര്‍മാര്‍).
വിവിധ സബ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍: ഫിനാന്‍സ്: ഹസൈനാര്‍ സഖാഫി, മുസ കിണാശ്ശേരി. മാര്‍ക്കറ്റിംഗ് ആന്‍ഡ് സപ്ലിമെന്റ്: ജബ്ബാര്‍ പി സി കെ, നൗഫല്‍ കരുവഞ്ചാല്‍. പബ്ലിസിറ്റി: ശമീര്‍ അവേലം, നിസാര്‍ പുത്തന്‍പള്ളി. സ്‌റ്റേജ് ഡക്കറേഷന്‍: സുബൈര്‍ ഇര്‍ഫാനി, മസൂദ്. ഫുഡ് ആന്‍ഡ് റിഫ്രഷ്‌മെന്റ്: അബൂബക്കര്‍ മുസ്‌ലിയാര്‍, ശബീര്‍ മൗവ്വല്‍. ട്രാന്‍സ്‌പോര്‍ട്ട്: മൂനീര്‍ പൂഴാതി, അബ്ദൂല്‍ സലാം. റിസപ്ഷന്‍: പി കെ മുഹമ്മദ് മാസ്റ്റര്‍, നാസര്‍ വാണിയമ്പലം. മീഡിയ: ഫാറൂഖ് മാണിയൂര്‍, ഹനീഫ ബാലുശ്ശേരി. വളണ്ടിയര്‍: അബ്ദുല്‍ ബാരി മിസ്ബാഹി (ക്യാപ്റ്റന്‍), ഹസീബ്, സുബൈര്‍ (വൈസ് ക്യാപറ്റന്‍മാര്‍).