കണ്ണൂരിലെ സിപിഎം നേതാക്കള്‍ പാര്‍ട്ടിയുടെ ശവക്കല്ലറ പണിയുന്നു: വെള്ളാപ്പള്ളി

Posted on: September 12, 2015 1:27 pm | Last updated: September 13, 2015 at 3:52 pm

vellappallyആലപ്പുഴ: കണ്ണൂരിലെ നേതാക്കള്‍ സിപിഎമ്മിന്റെ ശവക്കല്ലറ പണിയുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. 51 വെട്ടു വെട്ടുകയല്ലാതെ എന്താണ് ഈ പാര്‍ട്ടി ചെയ്തത്. ജനങ്ങളുടെ വികാരം ഇവര്‍ മനസ്സിലാക്കുന്നില്ല. വര്‍ഗസമരത്തിന്റെ വക്താക്കള്‍ ഇപ്പോള്‍ വര്‍ഗീയ പാര്‍ട്ടിയായി മാറി. ഭൂരിപക്ഷ വര്‍ഗീയതയെ ചെറുക്കാന്‍ ന്യൂനപക്ഷ വര്‍ഗീയതയെ കൂട്ട് പിടിക്കുകയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
തെറ്റുകള്‍ തിരുത്താന്‍ സിപിഎം തയ്യാറാകാണം. പിണറായിയെപ്പോലെ ധാര്‍ഷ്ട്യത്തോടെ പെരുമാറുന്ന നേതാവുണ്ടോ ? വിരട്ടി വീട്ടിലിരുത്താമെന്നാണ് കരുതുന്നതെങ്കില്‍ കാള്‍ മാര്‍ക്‌സ് വന്നാലും നടക്കില്ലെന്നും വെള്ളാപ്പള്ളി വെല്ലുവിളിച്ചു.

ALSO READ  ഐടി കമ്പനികള്‍ക്ക് വാടക ഇളവ് നല്‍കും; കൂടുതല്‍ വായ്പ ലഭ്യമാക്കുന്നതിന് ശ്രമിക്കും: മുഖ്യമന്ത്രി