എസ് സി, എസ് ടി വിദ്യാര്‍ഥികളുടെ ആനുകൂല്യങ്ങള്‍ പിടിച്ചെടുക്കുന്നു

Posted on: September 12, 2015 11:25 am | Last updated: September 12, 2015 at 11:25 am

പാലക്കാട്: കൊഴിഞ്ഞാമ്പാറയിലെ എയ്ഡഡ് സ്‌കൂളില്‍ പട്ടിക ജാതി -വര്‍ഗ വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ പിടിച്ചെടുക്കുന്നു.
പരിശക്കല്‍ സെന്റഫ്രാന്‍സിസ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് സ്‌റ്റൈപ്പന്റ്, ലംസം ഗ്രാന്റ് എന്നിവയില്‍ നിന്ന് ഒരു ഭാഗം പിടിച്ചുവെക്കുന്നത്. 75 ശതമാനം പട്ടിക വിഭാഗം കുട്ടികളുള്ള സ്‌കൂളിലെ ബി പി എല്‍ സ്‌കോളര്‍ഷിപ്പ് വിതരണം വൈകിപ്പിക്കുന്നതായും പരാതിയുണ്ട്. തൊഴിലധിഷ്ഠിത വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ ബി പി എല്‍ സ്‌കോളര്‍ഷിപ്പിന് പരിശക്കല്‍ സെന്റ് ഫ്രാന്‍സിസ് വൊക്കേഷണല്‍! ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അര്‍ഹതയുള്ളവരുടെ പേരാണിത്. അയ്യായിരം രൂപയാണ് പ്രതിവര്‍ഷം സഹായം.
ഈ വര്‍ഷം കുട്ടികള്‍ക്ക് തുക ഇതുവരെ കിട്ടിയില്ലെന്ന് രക്ഷിതാക്കള്‍ എന്നാല്‍ സ്‌കോളര്‍ഷിപ്പ് 2015 ജനുവരിയില്‍ അക്കൌണ്ടിലിട്ടെന്നാണ് ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്. 67061615268 എന്ന അക്കൗണ്ടില്‍ നിന്നും പതിനായിരം രൂപ മെയ് പതിനഞ്ചിന് പിന്‍വലിച്ചു. സെന്റ് ഫ്രാന്‍സിസ് സേവ്യേര്‍സ് വി എച്ച് എസ് സിയില്‍ തൊണ്ണൂറോളം കുട്ടികള്‍ പട്ടികവര്‍ക്ഷ ജാതി വിഭാഗത്തില്‍പ്പെട്ടവരാണ്.
ലംസം ഗ്രാന്റ്, സ്‌റ്റൈപ്പന്റ് തുടങ്ങിയ ആനുകൂല്യങ്ങള്‍ മുഴുവനും കുട്ടികള്‍ക്ക് അവകാശപ്പെട്ടതാണ്. എന്നാല്‍ ഈ തുകയില്‍ നിന്നും കമ്പ്യൂട്ടര്‍ , ബുക്ക് ഫണ്ട് തുടങ്ങിയവ പിരിച്ചെടുക്കുന്നു. പട്ടിക ജാതിവര്‍ഗ വിഭാഗ വിദ്യാര്‍ഥികളില്‍ നിന്നും പിടിഎ ഫണ്ട് പിരിക്കുതെന്നും ചട്ടമുണ്ട്. ഫീസ് നല്‍കാത്ത കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പഠനം നിഷേധിക്കുന്നെന്നും ആക്ഷേപം. ഫണ്ടുകളൊക്കെ കൃത്യമായി പിരിച്ചിട്ടും ചില ക്ലാസുകളില്‍ കുട്ടികള്‍ പഠിക്കുന്നതാകട്ടെ നിലത്തിരുന്നും. നടപടി എടുക്കുമെന്ന് മന്ത്രി എ പി അനില്‍കുമാര്‍ സംഭവം ഗൗരവമുള്ളതാണെന്നും അന്വേഷിച്ച് നടപടി എടുക്കുമെന്നും മന്ത്രി എ.പി അനില്‍ കുമാര്‍ പറഞ്ഞു. പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സം’വത്തെ കുറിച്ച് ഡിഇഒയില്‍ നിന്ന് റിപ്പോര്‍ട്ട് തേടുമെന്ന് പാലക്കാട് ഡിഡിഇയും അറിയിച്ചു.