Connect with us

International

അഭയാര്‍ഥികള്‍ക്കെതിരെ മാസിഡോണയും വേലികെട്ടുന്നു

Published

|

Last Updated

മാര്‍സിഡോണിയ: അഭയാര്‍ഥികളെ തടയാന്‍ മാസിഡോണിയയും വേലികെട്ടുന്നു. ഹംഗറി ചെയ്തത് പോലെ തങ്ങളും കമ്പിവേലികൊണ്ട് അതിര്‍ത്തി കെട്ടാന്‍ തീരുമാനിച്ചതായി മാസിഡോണിയ വിദേശകാര്യമന്ത്രി നിക്കോള പൊപോസ്‌കി പറഞ്ഞു. ബാള്‍ക്കന്‍സ് വഴിയുള്ള അഭയാര്‍ഥികളില്‍ നിന്ന് രാജ്യത്തെ കാക്കേണ്ടത് അത്യാവശ്യമാണ്. അതിന് വേലികെട്ടല്‍ അത്യാവശ്യമാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മധ്യയൂറോപ്പിലെ നാല് പ്രഗത്ഭ രാജ്യങ്ങള്‍ ഇന്നലെ പരാഗ്വയില്‍ യോഗം ചേര്‍ന്നിരുന്നു. ഈ വര്‍ഷം 12,0000 അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കണമെന്ന യൂറോപ്യന്‍ യൂനിയന്റെ ആവശ്യത്തെ യോഗം തള്ളിക്കളഞ്ഞു. ചെക്ക് റിപ്പബ്ലിക്ക്, ഹംഗറി, പോളണ്ട്, സ്ലൊവാക്യ എന്നീ രാജ്യങ്ങളാണ് യോഗം ചേര്‍ന്നത്. ഇ യുവിന്റെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലന്ന് ഈ രാജ്യങ്ങളുടെ പ്രതിനിധി അറിയിച്ചു.
ഹംഗറിയെപ്പോലെ വേലികൊണ്ടും പറ്റാവുന്ന സ്ഥലങ്ങളില്‍ സൈന്യത്തെ ഉപയോഗിച്ചും അഭയാര്‍ഥികളെ തടയും. ഇപ്പോഴത്തെ കണക്ക് അനുസരിച്ച്, ഗ്രീസ് വഴി 7,600 അഭയാര്‍ഥികള്‍ മാസിഡോണിയയില്‍ എത്തിയിട്ടുണ്ട്. യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മാര്‍സിഡോണിയ വേലികെട്ടുമെന്ന തങ്ങളുടെ നയം തുറന്നു പറഞ്ഞത്.
ഹംഗറിയില്‍ കഴിഞ്ഞ ദിവസം എത്തിയ അഭയാര്‍ഥികളുടെ എണ്ണം റെക്കോഡിലെത്തി. സെര്‍ബിയയില്‍നിന്ന് ഹംഗറിയിലേക്ക് 24 മണിക്കൂറിനകം 5,000 പേരാണ് എത്തിയത്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനെന്ന പേരില്‍ ഹംഗറിയുടെ തെക്കന്‍ അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിച്ച് തുടങ്ങിയിട്ടുണ്ട്.