ലൈറ്റ് മെട്രോ പദ്ധതിക്ക് പൂര്‍ണ ഭരണാനുമതി

Posted on: September 9, 2015 1:22 pm | Last updated: September 10, 2015 at 12:12 am

kochi metroതിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതികള്‍ക്ക് പൂര്‍ണ ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. ഇ ശ്രീധരനുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് തീരുമാനം. നേരത്തെ ലൈറ്റ് മെട്രോ പദ്ധതിക്ക് കേന്ദ്ര നഗരാസൂത്രണ മന്ത്രാലയം വിയോജനക്കുറിപ്പ് എഴുതിയിരുന്നു. പദ്ധതിക്ക് അനുമതി തേടി കഴിഞ്ഞ മാസമാണ് സംസ്ഥാന സര്‍ക്കാര്‍ കത്തു നല്‍കിയത്. വിശദ പഠന റിപ്പോര്‍ട്ടും ഇതിനൊപ്പം നല്‍കിയിരുന്നു. എന്നാല്‍ നഗരാസൂത്രണ മന്ത്രാലയം വിയോജനക്കുറിപ്പെഴുതിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ പദ്ധതിയുടെ അനിവാര്യത ചൂണ്ടിക്കാട്ടി പുതിയ കത്ത് അയക്കും.