തച്ചങ്കരിയെ മാറ്റരുതെന്ന് ജീവനക്കാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു

Posted on: September 8, 2015 12:29 pm | Last updated: September 9, 2015 at 6:19 pm
SHARE

Tomin-Thachankary-oommen-chandyതച്ചങ്കരിയെ മാറ്റരുതെന്ന് ജീവനക്കാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു
തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് എം ഡി സ്ഥാനത്ത് നിന്ന് ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റാരുതെന്ന് ആവശ്യപ്പെട്ട് കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാര്‍ മുഖ്യമന്ത്രിയെ കണ്ടു. ഇക്കാര്യം നാളത്തെ മന്ത്രിസഭായോഗത്തില്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ജീവനക്കാര്‍ അറിയിച്ചു. ഇന്ദിരാഭവനിലെത്തിയാണ് മുഖ്യമന്ത്രിയെ ജീവനക്കാന്‍ കണ്ടത്.
ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിയേയും എക്‌സൈസ് മന്ത്രിയേയും ജീവനക്കാര്‍ കണ്ടിരുന്നു. എന്നാല്‍ കെപിസിസി യോഗം നടക്കുന്ന സ്ഥലത്തേക്ക് ഇവര്‍ വന്നത് ശരിയായില്ലെന്നായിരുന്നു ഇവരുടെ പ്രതികരണം.