സമൂഹ സുരക്ഷക്ക് മഹല്ലുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം: കാന്തപുരം

Posted on: September 6, 2015 10:14 am | Last updated: September 6, 2015 at 10:15 am

മടവൂര്‍: ഭീകരത, ആനാശാസ്യ പ്രവര്‍ത്തനങ്ങള്‍, പിടിച്ചുപറി, വ്യഭിചാരം മദ്യലഹരികള്‍ തുടങ്ങിയവ ഇല്ലാതാക്കാന്‍ സമൂഹ സുരക്ഷക്കായി മഹല്ലുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍.
മഹല്ല് ഭരണം കൊണ്ട് നാട്ടില്‍ വളരെയധികം മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നും മഹല്ലിലെ ഭരണ കര്‍ത്താക്കള്‍ തെറ്റായ വഴികളില്‍ നിന്ന് മാറി നേതൃപരമായ പഠങ്ങള്‍ ഉള്‍കൊണ്ട് ജീവിക്കണം. ഇല്ലെങ്കില്‍ തീകാറ്റ്, ഭൂചലനം തുടങ്ങിയ വിഷമകരമായ അവസ്ഥ നാട്ടില്‍ സംചാതമാകാനിടയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി. മഹല്ല് വാസികളെ ധാര്‍മികമായ പാതയിലൂടെ വഴിനടത്തേണ്ടവര്‍ തങ്ങളാണെന്ന കാര്യം മഹല്ല് ഭരണകര്‍ത്താക്കള്‍ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
എസ് എം എ ജില്ല പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇസ്‌ലാം ഉത്ഭവകാലത്ത് ആരും സഹായിക്കാന്‍ ഇല്ലാത്തത് പോലെ അന്ത്യനാളാകുമ്പോഴും സമാന അവസ്ഥ വരും. ഭൗതിക താത്പര്യത്തിന് പ്രാധാന്യം നല്‍കുക, ഭാര്യമാര്‍ക്ക് അമിത പ്രാധാന്യം നല്‍കി ഉമ്മമാരെ തള്ളിപ്പറയുക, ഇസ്‌ലാമില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് സ്ഥാനം കൊടുക്കാതെ ഭൗതിക താത്പര്യങ്ങള്‍ക്കനുസരിച്ച് മഹല്ല് ഭരണം കൊണ്ടാടുമ്പോള്‍ മഹല്ല് കൂടുതല്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മഖാം സിയാറത്തിന് ത്വാഹ തങ്ങള്‍ നേതൃത്വം നല്‍കി. പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് പതാക ഉയര്‍ത്തി. അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. പൊതുസമ്മേളനത്തില്‍ ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി അധ്യക്ഷത വഹിച്ചു. എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, സയ്യിദ് മുഹമ്മദ് തുറാബ് അസ്സാഖാഫി, വി എം കോയമാസ്റ്റര്‍, വിപി എം ഫൈസി വില്യാപ്പള്ളി, മജീദ് കക്കാട്, ഇ യഅ്കൂബ് ഫൈസി, റഹ്മത്തുല്ല സഖാഫി, കലാം മാവുര്‍, സിദ്ദീഖ് ഹാജി, സി എം യൂസുഫ് സഖാഫി, സമദ് സഖാഫി മായനാട് ആശംസകള്‍ അര്‍പ്പിച്ചു. അഡ്വ. ശുഹൈബ്, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സി മുഹമ്മദ് ഫൈസി, സുലൈമാന്‍ സഖാഫി കുന്നുകുളം, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ വിവിധ സെഷനിലെ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി മുഖ്യപ്രഭാഷണവും നടത്തി. എ കെ സി മുഹമ്മദ് ഫൈസി സ്വാഗതവും സുലൈമാന്‍ സഖാഫി മുക്കം നന്ദിയും പറഞ്ഞു.