ദുബൈയില്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യാനം

Posted on: August 31, 2015 5:49 pm | Last updated: August 31, 2015 at 5:49 pm
SHARE

park
ദുബൈ: സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യാനം യാഥാര്‍ഥ്യമായി. ദുബൈ നഗരസഭയാണ് അല്‍ ഖസ്സാന്‍ ഉദ്യാനം പരിസ്ഥിതി സൗഹൃദ വഴിയിലാക്കിയത്. 2020 ഓടെ വൈദ്യുതി ഉപഭോഗം 30 ശതമാനം കുറക്കാന്‍ ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് സൗ രോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യാനമെന്ന് ജനറല്‍ പ്രൊജക്ട് ഡിപാര്‍ട്‌മെന്റ്ഡയറക്ടര്‍ എഞ്ജിനിയര്‍ മുഹമ്മദ് മശ്‌റൂം പറഞ്ഞു.
സൗരോര്‍ജ പാനലുകള്‍ വഴിയാണ് ഇവിടെ വൈദ്യുതി, വെള്ളം വിതരണം നടക്കുക. വിദേശത്ത് നിന്നുള്ള വൈദഗ്ധ്യം ഇവിടെ ഉപയോഗപ്പെടുത്തിയിട്ടില്ല. തുടക്കത്തില്‍ ചില വെല്ലുവിളികള്‍ നേരിട്ടുവെങ്കിലും ഇപ്പോള്‍ വിളക്കുകളെല്ലാം യഥാവിധി പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു വര്‍ഷം മുഴുവന്‍ നിരന്തരമായി സൂര്യാതപം ഏല്‍ക്കുന്ന സ്ഥലമായതിനാല്‍ യാതൊരു തടസവുമുണ്ടാകില്ലെന്ന് എഞ്ചിനീയര്‍ മുഹമ്മദ് മശ്‌റൂം പറഞ്ഞു. ദുബൈയില്‍ ആദ്യമായാണ് സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യാനം.