മൊബൈലില്‍ പാമ്പിനോടൊപ്പം സെല്‍ഫി: അമേരിക്കയില്‍ യുവാവിന് കടിയേറ്റു

Posted on: August 28, 2015 2:28 pm | Last updated: August 29, 2015 at 8:54 am
SHARE

2BB1619500000578-3211929-image-m-30_1440634547528കാലിഫോര്‍ണിയ: മൊബൈലില്‍ പാമ്പിനോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച അമേരിക്കന്‍ സ്വദേശിയ്ക്കു പാമ്പിന്റെ കടിയേറ്റു. കാലിഫോര്‍ണിയയിലെ ലേക്ക് എല്‍സിനോറില്‍ താമസിക്കുന്ന അലക്‌സ് ഗോമസിനാണ് സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ പാമ്പിന്റെ കടിയേറ്റത്. ഈ വര്‍ഷം ഇത് രണ്ടാമത്തെ ആളാണ് അമേരിക്കയില്‍ പാമ്പിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പാമ്പിന്റെ കടിയേല്‍ക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് വീടിനടുത്തു നിന്നും അലക്‌സിന് നാലടി നീളമുള്ള പാമ്പിനെ പിടികൂടുന്നത്. ജീവന്‍ രക്ഷിക്കാനായെങ്കിലും കൈക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ വിരലുകള്‍ ചിലപ്പോള്‍ മുറിച്ചുമാറ്റേണ്ടി വരും. പാമ്പിന്റെ കടിയേറ്റ ഉടന്‍ അയല്‍ക്കാര്‍ ആംബുലന്‍സ്് വിളിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മകന്‍ ചെയതത് മണ്ടത്തരമാണെന്നായിരുന്നു അലക്‌സിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here