Connect with us

Kerala

ഇടുക്കി ഭൂരഹിതരില്ലാത്ത ജില്ലയായി പ്രഖ്യാപിച്ചു

Published

|

Last Updated

തൊടുപുഴ: ഇടുക്കിയെ സംസ്ഥാനത്തെ മൂന്നാമത്തെ ഭൂരഹിതരില്ലാത്ത ജില്ലയായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു. ഇടുക്കി ഐ ഡി എ ഗ്രൗണ്ടില്‍ നടന്ന മെഗാ പട്ടയമേളയിലാണ് പ്രഖ്യാപനം. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ഇടുക്കിയില്‍ 9,505 അപേക്ഷകരാണ് ഉള്ളത്. ഇതില്‍ 2005 പേര്‍ക്ക് ഭൂമി നല്‍കിക്കഴിഞ്ഞു. ശേഷിക്കുന്ന മുഴുവന്‍ അപേക്ഷകര്‍ക്കും മെഗാ പട്ടയമേളയില്‍ ഭൂമി നല്‍കി. ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ സമയബന്ധിതമായി തീര്‍ക്കുമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര ശ്രദ്ധനല്‍കുമെന്നും പട്ടയമേള ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
പത്ത് ചെയിന്‍ പട്ടയ പ്രശ്‌നത്തില്‍ വൈദ്യുതി ബോര്‍ഡിന്റെ അനുമതി കിട്ടിക്കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. ഉപാധിരഹിത പട്ടയമാണ് നല്‍കുന്നത്. ഇതിന്മേല്‍ വായ്പ നല്‍കാന്‍ ബേങ്കുകള്‍ ഉന്നയിച്ചിരുന്ന തടസ്സവാദങ്ങള്‍ മാറ്റാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest