അറ്റോര്‍ണി ജനറല്‍ ബാര്‍ കേസില്‍ നിന്ന് മാറി നില്‍ക്കണമായിരുന്നുവെന്ന് ചെന്നിത്തല

Posted on: August 15, 2015 11:52 am | Last updated: August 16, 2015 at 10:01 am
SHARE

ramesh chennithalaകൊല്ലം: ഔചിത്യം മാനിച്ച് അറ്റോര്‍ണി ജനറല്‍ ബാര്‍ കേസില്‍ നിന്ന് മാറി നില്‍ക്കണമായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.ഫെഡറല്‍ സംവിധാനത്തില്‍ ചെയ്യാന്‍ പാടില്ലാത്തതാണ് എജിയുടെ ഭാഗത്ത് നിന്നും ഉണ്ടായത് എന്നും രമേശ് ചെന്നിത്തല കൊല്ലത്ത് പറഞ്ഞു.
മദ്യനയക്കേസില്‍ ബാറുടമകള്‍ക്ക് വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റൊഹ്താഗി സുപ്രീം കോടതിയില്‍ ഹാജരായതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നില്ല. നേരത്തെ അറ്റോര്‍ണി ജനറല്‍ ഹാജരായതിനെ ചോദ്യം ചെയ്ത് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കത്തയച്ചിരുന്നെങ്കിലും ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ മൗനം പാലിച്ചു. ഇതിനെതിരെയുളള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ചെന്നിത്തല.
സംസ്ഥാന സര്‍ക്കാരും അറ്റോര്‍ണി ജനറലും ഒരേ വിഷയത്തില്‍ വിവിധ നിലപാടുകള്‍ എടുക്കുന്നത് ഉചിതമല്ലെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ ബാറില്ലെങ്കില്‍ വിനോദസഞ്ചാരികള്‍ കൊളംബോയിലേക്ക് പോകുമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞിരുന്നു.
അറ്റോര്‍ണി ജനറല്‍ ബാര്‍ കേസില്‍ നിന്ന് മാറി നില്‍ക്കണമായിരുന്നുവെന്ന് ചെന്നിത്തല

 

LEAVE A REPLY

Please enter your comment!
Please enter your name here