ശൈഖ് സായിദ് റോഡിന്റെ അജ്മാന്‍ ഭാഗം വീതികൂട്ടല്‍ തുടങ്ങി

Posted on: August 13, 2015 9:43 pm | Last updated: August 13, 2015 at 9:43 pm
SHARE

bbഅജ്മാന്‍: ശൈഖ് സായിദ് റോഡിന്റെ അജ്മാന്‍ ഭാഗം വീതികൂട്ടല്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. അല്‍ റൗദാഹ് പാലത്തില്‍ നിന്നു ഹമീദിയ പോലീസ് സ്‌റ്റേഷന്‍ വരെയുള്ള ശൈഖ് സായിദ് റോഡിന്റെ ഭാഗമാണ് വീതികൂട്ടുന്നത്.
നവംബര്‍ അവസാനത്തോടെ ഈ ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അജ്മാന്‍ പോലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് വിഭാഗം ഡയറക്ടര്‍ കേണല്‍ അലി ഹാമിദ് അല്‍ മുസൈബ വ്യക്തമാക്കി. റോഡിന്റെ പ്രവര്‍ത്തികള്‍ നടക്കുന്ന സാഹചര്യത്തില്‍ ഇതുവഴി സഞ്ചരിക്കേണ്ടവര്‍ മറ്റ് പാതകളെ ആശ്രയിക്കണമെന്നും വാഹനം ഓടിക്കുന്നമ്പോള്‍ കടുത്ത ജാഗ്രത പാലിക്കണമെന്നും അല്‍ മുസൈബ അഭ്യര്‍ഥിച്ചു. അനുവദനീയമായ വേഗത്തില്‍ വാഹനം ഓടിക്കുക, ഗതാഗത സിഗ്നലുകള്‍ പിന്തുടരുക തുടങ്ങിയവയും സുരക്ഷ ഉറപ്പാക്കാന്‍ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here