അശ്വിന്‍ തകര്‍ത്തു; ലങ്ക തകര്‍ന്നു

Posted on: August 12, 2015 3:26 pm | Last updated: August 12, 2015 at 11:41 pm
SHARE
അഞ്ച് റണ്‍സെടുത്ത് പുറത്തായ കുമാര്‍ സങ്കക്കാരയുടെ നിരാശ
അഞ്ച് റണ്‍സെടുത്ത് പുറത്തായ കുമാര്‍ സങ്കക്കാരയുടെ നിരാശ

ഗാലെ: ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ കളിയില്‍ ടോസ് നേടിയ ബാറ്റിംഗ് തിരഞ്ഞെടുത്ത ലങ്ക 183 റണ്‍സിന് പുറത്തായി. ആറ് വിക്കറ്റ് നേടിയ അശ്വിന്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ 49.4 ഓവറില്‍ മുഴുവന്‍ ലങ്കന്‍ ബാറ്റസ്മാന്മാരും കൂടാരം കയറി. അശ്വിന് പുറമെ അമിത് മിശ്ര രണ്ട് വിക്കറ്റും ഇശാന്ത് ശര്‍മയും വരുണ്‍ ആരോണും ഓരോ വിക്കറ്റ് വീതവും വീഴ്ത്ത് ലങ്കയുടെ കൂട്ടകുരുതിയില്‍ പങ്കാളികളായി. 64 റണ്‍സെടുത്ത ഏഞ്ജലോ മാത്യൂസും 59 റണ്‍സെടുത്ത ദിനേഷ് ചാണ്ഡിമലും മാത്രമാണ് ലങ്കന്‍ നിരയില്‍ തിളങ്ങിയത്. ഇവര്‍ക്ക് പുറമെ 23 ണ്‍സെടുത്ത രങ്കനെ ഹെറാതും 13 റണ്‍സെടുത്ത തിരിമന്നയെും മാത്രമാണ് രണ്ടക്കം കടന്നത്. നാല് പേര്‍ സംപൂജ്യരായി മടങ്ങിയ മത്സരത്തില്‍ ഇന്ത്യയുടെ പൂര്‍ണാധിപത്യമാണ് കണ്ടത്.
ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ 4 ഓവറില്‍ ഒരു വിക്കറ്റിന് 16 റണ്‍സെന്ന നിലയിലാണ്. 7 റണ്‍സെടുത്ത ലോകേഷ് രാഹുലാണ് പുറത്തായത്. ഷിഖര്‍ ധവാന്‍(7), രോഹിത് ശര്‍മ്മ(0) ക്രീസില്‍ തുടരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here