Connect with us

Kerala

സ്വകാര്യ മേഖലയിലുള്ള സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി

Published

|

Last Updated

തിരുവനന്തപുരം: സ്വകാര്യ മേഖലയിലുള്ള സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുമെ്ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാനസിക വെല്ലുവിളി നേരിടുന്ന നുറിലേറെ കുട്ടികള്‍ പഠിക്കുന്ന എല്ലാ അണ്‍എയ്ഡഡ് സ്‌കൂളുകളെയും എയ്ഡഡ് ആക്കാനുള്ള തീരുമാനത്തിന്റെ തുടര്‍ച്ചയായി 50 മുതല്‍ 100 വരെ കുട്ടികളുള്ള ഇത്തരം സ്‌കൂളുകളും എയ്ഡഡ് ആക്കാന്‍ മന്ത്രിസഭയില്‍ തീരുമാനമായതായി മനത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്തി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആദ്യ ഘട്ടത്തില്‍ നുറിലധികം കുട്ടികളുള്ള സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കാണ് പദവി നല്‍കുക. പഞ്ചായത്തുകള്‍ നടത്തുന്നതും 25 കുട്ടികളില്‍ കൂടുതലുള്ളതുമായ ബഡ്‌സ് സ്‌കൂളുകളും എയ്ഡഡ് ആക്കും. എട്ടു വിദ്യാര്‍ഥികള്‍ക്ക് ഒരു അധ്യാപകനോ പരിശീലകനോ എന്ന അനുപാതമായിരിക്കും ഈ സ്‌കൂളുകളില്‍ നടപ്പാക്കുകയെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കാന്‍സര്‍ ബാധിതനായ ഇന്നസന്റ് എംപിക്ക് വിദേശത്തു പോയി ചികിത്സിക്കുന്നതിന് ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. അര്‍ബുദ രോഗത്തില്‍ നിന്നും മുക്തനായി തിരിച്ചെത്തിയ നടനും എംപിയുമായ ഇന്നസെന്റിനെ കഴിഞ്ഞ ദിവസം വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗലക്ഷണങ്ങള്‍ വീണ്ടും കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു അത്. ഇന്നസെന്റ് തന്നെയായിരുന്നു ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ ജനങ്ങളെ അറിയിച്ചത്.

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിനെ കാണും. പദ്ധതിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യവികസനം, ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടു പോകും. ലൈറ്റ് മെട്രോയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഐഎന്‍ടിയുസി നേതാവ് ആര്‍.ചന്ദ്രശേഖരന്റെ അനിശ്ചിത കാല സത്യഗ്രഹം അവസാനിപ്പിക്കാന്‍ പാര്‍ട്ടി തലത്തില്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

പിഎസ് സിയും ധനവകുപ്പുമായുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ രമ്യമായി പറഞ്ഞു തീര്‍ത്തുവെന്നും സര്‍ക്കാരിന്റെ പണം വാങ്ങുന്ന ഏതു സ്ഥാപനത്തിലും ആ പണം എങ്ങനെ ചെലവഴിച്ചുവെന്നു പരിശോധിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും മന്ത്രി കെ.എം.മാണി.
ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്താമെന്നും ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാവുമോ എന്നും മന്ത്രി കെ എം മാണി പറഞ്ഞു.

വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ചു ലത്തീന്‍ സമുദായത്തിനുള്ള പരാതികള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനും മന്ത്രിസഭയില്‍ തീരുമാനമായി.