ട്രയിനിലെ കവര്‍ച്ച: സന്തോഷ് കൊലക്കേസിലും പ്രതിയെന്ന് പോലീസ്

Posted on: August 9, 2015 7:25 pm | Last updated: August 12, 2015 at 9:27 am
SHARE

14391200269santhosh
കോട്ടയം : കേരളാ എക്‌സ്പ്രസില്‍ ദമ്പതികളെ അക്രമിച്ച് പണവും മൊബൈല്‍ഫോണുകളും കവര്‍ന്ന കേസിലെ പ്രതികളിലൊരാളായ സന്തോഷ് കൊലക്കേസിലെ പ്രതിയാണെന്ന് പോലീസ്.

നാഗര്‍കോവില്‍ സ്വദേശി സന്തോഷിനെതിരെ സുഹൃത്തിനെ കൊലപ്പെടുത്തിയതിന് കേസുള്ളതായി പോലീസ് കണ്ടെത്തി. സുഹൃത്തായ ബാലുസ്വാമിയെ കുത്തികൊലപ്പെടുത്തിയെന്നാണ് കേസ്. 2013 ല്‍ ജുവനൈല്‍ ഹോമില്‍ നിന്ന് ചാടിയ സന്തോഷ് ഒളിവിലായിരുന്നു. ഇന്നലെ പിടിയിലായ സന്തോഷ് റയില്‍വേ പൊലീസിന്റെ ചോദ്യംചെയ്യലിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. നഗര്‍കോവില്‍ റെയില്‍വേസ്‌റ്റേഷനിലെ മോഷണശ്രമത്തിലും ഇയാള്‍ പ്രതിയാണ്.