പാക്കിസ്ഥാന്‍ മോചിപ്പിച്ച ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ നാട്ടിലെത്തി

Posted on: August 5, 2015 6:00 am | Last updated: August 5, 2015 at 1:21 am
SHARE

291476_14477327അട്ടാരി: പാക്കിസ്ഥാന്‍ കഴിഞ്ഞ ആഴ്ച മോചിപ്പിച്ച 162 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ഇന്നലെ അതിര്‍ത്തികടന്ന് സ്വരാജ്യത്തെത്തി. ഇവരില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇന്ത്യന്‍ അതിര്‍ത്തിയിലെത്തിയപ്പോള്‍ വളരെ വികാരപരമായാണ് ഇവര്‍ പെരുമാറിയത്. പലരും മുട്ടുകുത്തി മണ്ണില്‍ മുത്തമിട്ടു. ചിലര്‍ മാതൃഭൂമിയെ വന്ദിച്ചു.
ഈയിടെ റഷ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി നവാസ് ശരീഫും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മത്സ്യത്തൊഴിലാളികളെ വിട്ടയക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചത്.
കറാച്ചിയിലെ ലന്തി, മലിര്‍ ജയിലുകളിലായിരുന്നു 11 വയസ്സുകാരനടക്കം ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അടച്ചിരുന്നത്. തിങ്കളാഴ്ച രാത്രി വാഗാ അതിര്‍ത്തിയിലെത്തിച്ച ഇവരെ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറുകയായിരുന്നു.
ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അനുവദിച്ച അടിയന്തര യാത്രാ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തിലാണ് ഇവര്‍ അതിര്‍ത്തികടന്നത്. തുടര്‍ന്ന്, ഇന്ത്യന്‍ ഡോക്ടര്‍മാര്‍ ഇവരുടെ മെഡിക്കല്‍ പരിശോധനകള്‍ നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here