ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വേണ്ടെന്ന് മുരളീധരന്‍

Posted on: July 31, 2015 3:11 pm | Last updated: July 31, 2015 at 3:11 pm

K-Muraleedharan_mainതിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വേണ്ടെന്ന് കെ മുരളീധരന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. അഞ്ച് ആഴ്ചത്തേക്ക് മാത്രമായി പദവിയിലിരിക്കാന്‍ താല്‍പര്യമില്ലെന്നും തന്നെ പരിഗണിക്കേണ്ടതില്ലെന്നും മുരളീധരന്‍ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അറിയിച്ചു.

നേരത്തെ മുരളീധരനു ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു. അതേസമയം ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കാന്‍ വൈകുന്നതില്‍ ആര്‍ എസ് പി അതൃപ്തി അറിയിച്ചു.