പി എസ് സിക്ക് ധനവകുപ്പ് സാമ്പത്തിക നിയന്ത്രണമേര്‍പ്പെടുത്തി

Posted on: July 30, 2015 7:14 pm | Last updated: July 30, 2015 at 7:14 pm
SHARE

pscതിരുവനന്തപുരം: പി എസ് സിക്ക് ധനകാര്യവകുപ്പ് സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തി. ബില്ലുകള്‍ പാസാക്കുന്നതിന് മുമ്പ് സര്‍ക്കാറിന്റെ അനുവാദം വാങ്ങിയിരിക്കണമെന്നാണ് നിര്‍ദേശം. പി എസ് സിയുടെ പണമിടപാടുകള്‍ നിരീക്ഷിക്കാന്‍ ട്രഷറികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫണ്ട് വിനിയോഗത്തില്‍ പി എസ് സി ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.

പി എസ് സി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ പരീക്ഷാ ഫീസ് ഏര്‍പ്പെടുത്താന്‍ പി എസ് സി സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. അതേസമയം ബില്ലുകള്‍ പാസാവുന്നതിന് കാലതാമസം നേരിട്ടാല്‍ പരീക്ഷനടത്തിപ്പും അഭിമുഖങ്ങളും അവതാളത്തിലാവാനും സാധ്യതയുണ്ട്.